തിരുവനന്തപുരം: യൂണിവേഴസ്റ്റി കോളേജിലെ സംഘര്ഷങ്ങുടേയും വിവാദങ്ങളുടേയും പശ്ചാത്തലത്തില്‍ കോളേജില്‍ സുരക്ഷയ്ക്കായി വനിതാ പോലീസിനെ നിയോഗിച്ചു. വ്യാഴ്ാഴ്ച മുതല്‍ കോളേജില്‍ വനിതാ പോലീസ് ഡ്യൂട്ടിക്കെത്തും. കോളജ് കൗണ്‍സിലിന്റെ അഭ്യര്ത്ഥനയനുസരിച്ചാണിത്. അഞ്ച് വനിതാ പോലീസുകാരെയാണ് ഡ്യൂട്ടിക്കിട്ടിരിക്കുന്നത്. കത്ത് തിങ്കളാഴ്ച ലഭിച്ചെങ്കിലും തിരക്കിലായതിനാല്‍ വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
പോലീസിന പുറത്താക്കുന്നത് സംഘര്‍ഷത്തിന് ഇടയാക്കുമെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
Post Your Comments