Latest NewsKerala

യൂണിവേഴ്‍സിറ്റി കോളേജ് വധശ്രമ കേസ് പ്രതികൾ പരീക്ഷ തട്ടിപ്പ് നടത്തിയെന്ന് സ്ഥിരീകരണം : പിഎസ്‍സി റാങ്ക് പട്ടികയില്‍ നിന്നും പുറത്താക്കി

തിരുവനന്തപുരം : യൂണിവേഴ്‍സിറ്റി കോളേജിൽ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥി അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളും എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും പിഎസ്‍സി പുറത്താക്കി.  ആജീവനാന്ത കാലത്തേക്ക് പരീക്ഷ എഴുതുന്നതില്‍ നിന്നും  വിലക്ക് ഏർപ്പെടുത്തി. മൂന്ന് പേരും സാങ്കേതികമായി പരീക്ഷ തട്ടിപ്പ് നടത്തിയെന്ന് സ്ഥിരീകരണം. പിഎസ‍്‍സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് എസ്എഫ്ഐ നേതാക്കള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന സംശയം ബലപ്പെട്ടത്.

Also read : യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ എന്ന നിലയില്‍ സര്‍ക്കാരിന്റെ തിട്ടൂരം അനുസരിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയില്ല:- പിഎസ് ശ്രീധരന്‍പിള്ള

പരീക്ഷസമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്നും പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്എംഎസായി ലഭിച്ചുവെന്നാണ് നിഗമനം. പിഎസ്‍സി ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത് എന്നു സംശയിക്കുന്നു. കേരള പൊലീസിന്‍റെ സൈബര്‍ വിഭാഗവുമായി സഹകരിച്ചാണ് പിഎസ്‍സി വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണം. മൊബൈല്‍ ഫോണ്‍ സ്മാര്‍ട്ട് വാച്ചുമായി കണക്ട് ചെയ്ത് തട്ടിപ്പ് നടത്തിയോ എന്ന സാധ്യതയും പരിശോധിക്കുന്നു.പരീക്ഷക്കിടെ മൂന്ന് പേരുടെ മൊബൈല്‍ ഫോണുകളിലേക്കും നിരവധി തവണ എസ്എംഎസുകള്‍ വന്നുവെന്നും ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കാനും പിഎസ്‍സി ശുപാര്‍ശ ചെയ്തു.

കാസര്‍ഗോഡ് പോലീസ് ബറ്റാലിയനിലേക്കുള്ള പരീക്ഷയാണ് നടന്നതെങ്കിലും ഇവര്‍ മൂന്ന് പേരും തിരുവനന്തപുരത്തെ മൂന്ന് കേന്ദ്രങ്ങളിലാണ് പരീക്ഷ എഴുതിയത്. മൂന്ന് പേര്‍ക്കും ഒരേസമയം മൊബൈല്‍ ഫോണുകളിൽ എസ്എംഎസുകൾ എത്തി. പുറത്തു നിന്നുള്ള മറ്റാരുടെയോ സഹായം ഇവര്‍ക്ക് ഇതിനായി ലഭിച്ചുവെന്നും സംശയമുണ്ട്. പരീക്ഷയുടെ ചോദ്യങ്ങള്‍ ഇവര്‍ എങ്ങനെ പുറത്തേക്ക് അയച്ചൂ എന്നതും ദുരൂഹതയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button