ഇന്ന് ആളുകള്‍ തമ്മില്‍ നേരിട്ടുളള സംസാരം കുറഞ്ഞിരിക്കുന്നു. വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമൊക്കെയാണ് ഇന്ന് പലരും ആശയം കൈമാറുന്നത്. അതില്‍ ഇമോജിക്ക് വളരെയധികം പ്രാധാന്യമുണ്ട്. മനസ്സ് തുറന്ന് സംസാരിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ പോലും ഇമോജി സംസാരിക്കും. അതായത് പറയാതെ തന്നെ പല കാര്യങ്ങളും പറഞ്ഞുവെക്കാന്‍ ഇമോജിക്ക് കഴിയും.
വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുഖം (ഫെയ്സ് വിത്ത് ടിയേഴ്സ് ഓഫ് ജോയ്) എന്നാണ് ഇമോജിക്ക് ഒക്സ്ഫോര്‍ഡ് നല്‍കിയിരിക്കുന്ന അര്‍ത്ഥം. വാട്സ് ആപ്പിലാണ് ഇമോജികള്‍ വ്യാപാകമായി ഉപയോഗിക്കുന്നത്. ടെക്സ്റ്റ് മെസേജിനേക്കാള്‍ വളരെ എളുപ്പത്തില്‍ നമ്മുടെ സന്ദേശം ഇമോജികള്‍ കൈമാറും. രസകരമായ ആശയവിനിമോയപാധിയായതിനാല്‍ ആളുകല്‍ക്കിടിയില്‍ ഇമോജികള്‍ക്ക് വളരെ പെട്ടെന്നു തന്നെ പ്രചാരം ലഭിച്ചു.
1990 കള്‍ മുതല്‍ തന്നെ ഇമോജികള്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നുവെങ്കിലും 2015 ലാണ് ഇമോജികള്‍ക്ക് പ്രാധാന്യം ലഭിച്ചത്. ഇമോജികളുടെ അര്‍ഥവും അന്തരാര്‍ഥവും അറിയാത്തവര്‍ ചുരുക്കമാണ്. എല്ലാവര്‍ക്കും കാണും ഇഷ്ടമുളള ഒരു ഇമോജി. ദീപിക പദുകോണിന്റെ ‘poo’ ഇമോജിയും കത്രീനയുടെ മഴവില്ല് ഇമോജിയുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ 2019ലെ ജനപ്രിയ ഇമോജി ഏതാണെന്ന് അറിയാമോ? ഹൃദയത്തിന്റെ പടമുളള ചിരിക്കുന്ന ഇമോജിയാണ് ഈ വര്‍ഷത്തെ താരം. ഈ വര്‍ഷത്തെ ജനപ്രിയ ഇമോജിയാണിത്. ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് ഈ ഇമോജിക്കാണ്.
? Announced by @jeremyburge at the Turin @museocinema for #WorldEmojiDay, the Most Popular New Emoji of 2019 is ?.#WorldEmojiAwards pic.twitter.com/LFvOZp33N8
— World Emoji Awards ??? (@EmojiAwards) July 17, 2019
Post Your Comments