ErnakulamLatest NewsKeralaNattuvarthaNews

നെടുമ്പാശേരിയിലെ ബോംബ് ഭീഷണി വ്യാജം: സന്ദേശം ലഭിച്ചത് നേപ്പാളില്‍ നിന്ന്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് അധികൃതർ. നേപ്പാളില്‍ നിന്നായിരുന്നു അജ്ഞാത ബോംബ് ഭീഷണി സന്ദേശം വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീഷണി സന്ദേശത്തെ തുടർന്ന് റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചുവിളിച്ച് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.

ഇന്‍ഡിഗോ വിമാനം റണ്‍വേയിലേക്ക് നീങ്ങിയ സമയത്താണ് സന്ദേശം ലഭിച്ചത്. തുടർന്ന് വിമാനം തിരിച്ചുവിളിച്ച് യാത്രക്കാരെയും ലഗേജും പൂര്‍ണമായി ഇറക്കി പരിശോധന നടത്തി. നേപ്പാള്‍ സ്വദേശായ ഒരാള്‍ കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

ഭാര്യയ്‌ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്: മാത്യു കുഴല്‍നാടന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

എന്നാല്‍, ഇയാള്‍ക്ക് വിമാനത്തില്‍ കയറാന്‍ സാധിച്ചിരുന്നില്ല. ബോംബ് ഭീഷണിക്ക് പിന്നിൽ ഈ ഈവ്യക്തിയാണെന്ന നിഗമനത്തിലാണ് അധികൃതർ. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു. റണ്‍വേയില്‍ നിന്ന് തിരിച്ചുവിളിച്ച ഇന്‍ഡിഗോ വിമാനം പരിശോധനയ്ക്ക് ശേഷം ബംഗളുരുവിലേക്ക് പുറപ്പെട്ടു.

തിങ്കളാഴ്ച രാവിലെ 10.40ന് പുറപ്പെടാനൊരുങ്ങവെയാണ് കൊച്ചി – ബംഗളൂരു വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം ലഭിച്ചത്. വിമാനം റണ്‍വേയിലേക്ക് നീങ്ങിയ ശേഷമായിരുന്നു സന്ദേശം ലഭിച്ചത്. ഉടൻ തന്നെ വിമാനം തിരിച്ചുവിളിച്ച് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button