KeralaLatest NewsNews

മെസേജുകളിലെ കെണി സൂക്ഷിക്കുക: മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ്. മെസേജുകളിലെ കെണി സംബന്ധിച്ചാണ് കേരളാ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ആക്രമണകാരികളായ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച്, ഉടമയെ കബളിപ്പിച്ച് തന്ത്രപ്രധാന വിവരങ്ങൾ തട്ടിയെടുക്കുന്ന തട്ടിപ്പുകൾ കൂടിവരുകയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

Read Also: മദ്യലഹരിയിൽ 49-കാരന്റെ വെളിപ്പെടുത്തല്‍: പുറത്ത്‌വന്നത്‌ മൂന്ന് പതിറ്റാണ്ട് മുന്‍പ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെ കഥ

ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ അപകടകരമായ ലിങ്കുകൾ അയച്ചു നൽകുകയാണ് ആദ്യം തട്ടിപ്പുകാർ ചെയ്യുന്നത്. ജനങ്ങൾ അതിൽ ക്ലിക്ക് ചെയ്താൽ തട്ടിപ്പുകാർക്ക് ഫോണിന്റെയും, കമ്പ്യൂട്ടറിന്റെയും നിയന്ത്രണം കൈക്കലാക്കാൻ കഴിയും. തുടർന്ന് അക്കൗണ്ട് ഉടമ അറിയാതെ വ്യക്തിഗത വിവരവങ്ങൾ ശേഖരിക്കാനും, അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും മറ്റ് സമൂഹവിരുദ്ധ പ്രവർത്തനങ്ങൾക്കും കഴിയുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിലൂടെയല്ലാതെ, വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന .apk, .exe എന്നീ എക്സ്റ്റൻഷനുകൾ ഉള്ള ഫയലുകൾ ഒരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത്. സ്വയം മുൻകരുതൽ സ്വീകരിക്കുന്നത് ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ സഹായിക്കുമെന്നും പോലീസ് ചൂണ്ടിക്കാട്ടി.

Read Also: മദ്യലഹരിയിൽ 49-കാരന്റെ വെളിപ്പെടുത്തല്‍: പുറത്ത്‌വന്നത്‌ മൂന്ന് പതിറ്റാണ്ട് മുന്‍പ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെ കഥ

shortlink

Related Articles

Post Your Comments

Related Articles


Back to top button