ന്യൂ യോർക്ക്: ബഹിരാകാശത്ത് മുളക് കൃഷി ചെയ്യാൻ നാസ ഒരുങ്ങുന്നു. ബഹിരാകാശ പേടകത്തിലെ ഗവേഷകര്‍ക്ക് എരിവും സ്വാദുമുള്ള ഭക്ഷണം വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് നാസ പുതിയ പദ്ധതിക്ക് തയ്യാറെടുക്കുന്നത്. നവംബറോടെ ബഹിരാകാശത്ത് ചെറിയ കൃഷിത്തോട്ടം ആരംഭിക്കും. പഴവര്‍ഗത്തില്‍പ്പെടുന്ന ചില്ലി പെപ്പറാകും നാസ ബഹിരാകാശത്ത് വിളയിക്കുക.
ഇതിനു മുന്‍പ് നാസ ബഹിരാകശത്ത് വെച്ചുപിടിപ്പിച്ച റഷ്യന്‍ ചുവന്ന കാബേജ്, സിന്നിയ എന്ന പൂച്ചെടി, ചൈനീസ് കാബേജ്, കടുക് ചെടി, ഇവയെല്ലാം വിജയകരമായി വളര്‍ന്നിരുന്നു.
രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പച്ചക്കറികളും പൂക്കളും വിജയകരമായി വളര്‍ത്തുന്നുണ്ട്. ബഹിരാകാശ അന്തരീക്ഷവും മറ്റും കൃത്രിമമായി തയ്യാറാക്കിയാണ് ഇവ വളര്‍ത്തുന്നത്.
എത്ര ഉയരത്തിലും മികച്ച വിളവ് നല്കാന്‍ ശേഷിയുളളതാണ് ബഹിരാകാശത്തില്‍ നടാന്‍ പോകുന്ന എസ്പാനൊല മുളക്. കുറഞ്ഞ കാലയളവില്‍ മികച്ച വിളവ് നല്കുന്നതും പരാഗണത്തിന് എളുപ്പമായതിനാലുമാണ് എസ്പാനൊല തിരഞ്ഞെടുത്തത്.
Post Your Comments