പാലക്കാട്: മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്കു നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ കാരണമല്ലെന്നെന്നും തന്നെ അക്രമിച്ചത് ഗ്യാങ് ആണെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥി. കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ഗ്യാങ് അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരിക്കേറ്റ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ദില്‍ഷാദിന്റെ മൊഴി. സംഭവം രാഷ്ട്രീയവത്കരിക്കുതെന്നും ദില്‍ഷാദ് വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചു.
മര്‍ദ്ദനത്തില്‍ ദില്‍ഷാദിന്റെ കര്‍ണപുടം തകര്‍ന്നിരുന്നു. ആക്രമണത്തിന് പിന്നിലുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോളേജിന് മുന്നിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ദില്‍ഷാദിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ദില്‍ഷാദ് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വുഷു താരമായ ദില്‍ഷാദ് കഴിഞ്ഞ തവണ ദേശീയ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്. വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷിബില്‍, ഷനില്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയുന്ന നാല് പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.കഴിഞ്ഞ വര്‍ഷങ്ങളില്‍ സമാനമായ രീതിയില്‍ നടന്ന ആക്രമണങ്ങളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ ചെവിയുടെ കര്‍ണ്ണപുടം പൊട്ടുകയും മറ്റൊരു വിദ്യാര്‍ഥിയുടെ കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്തിരുന്നു.
Post Your Comments