UAELatest News

ഭക്ഷണപാനീയങ്ങളില്‍ ഇവ ചേര്‍ക്കുന്നത് ദുബായ് മുനിസിപ്പാലിറ്റി നിരോധിച്ചു

ദുബായ്: ഭക്ഷണങ്ങളുടെയും, പാനീയങ്ങളുടെയും നിർമ്മാണത്തിനായി പുഷ്‌പങ്ങൾ ഉപയോഗിക്കുന്നത് ദുബായ് മുനിസിപ്പാലിറ്റി ജൂലൈ 14 വരെ നിരോധിച്ചു. ഇതു സംബന്ധിച്ച് എല്ലാ ഭക്ഷണ-പാനീയ നിർമ്മാണ കമ്പനികൾക്കും ദുബായ് മുനിസിപ്പാലിറ്റി (ഡിഎം) നിർദേശം നൽകി.

ഭക്ഷ്യസുരക്ഷാ ദേശീയ സമിതി പുറപ്പെടുവിച്ച തീരുമാനത്തെത്തുടർന്നാണ് മുനിസിപ്പാലിറ്റിയുടെ നടപടി. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങൾക്കും അവരുടെ ഭക്ഷണ നിർമ്മാണത്തിൽ പുഷ്പങ്ങൾ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള സർക്കുലർ കൈമാറി. ഭക്ഷണവും പാനീയങ്ങളും തയ്യാറാക്കുന്നതിൽ എല്ലാത്തരം പ്രകൃതിദത്ത റോസാപ്പൂക്കളും, പൂക്കളും ഉപയോഗിക്കുന്നത് ഡി‌എം നിരോധിച്ചിരിക്കുന്നു എന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്.

ഭക്ഷ്യ സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് സർക്കുലറിൽ പറയുന്നു. സ്ഥാപനങ്ങൾ ഇതു നടപ്പാക്കാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button