ന്യൂദല്‍ഹി: തോക്കുമേന്തി നൃത്തം ചെയ്ത ബിജെപി എംഎല്‍എ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്. ഉത്തരാഖണ്ഡ് എംഎല്‍എ പ്രണവ് സിംഗ് ചാമ്പ്യനെയാണ് ബിജെപി ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. എംഎല്‍എ തോക്കുചുഴറ്റി ാെരു സ്വകാര്യചടങ്ങില്‍ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് നടപടി.
ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷന്‍ അജയ് ഭട്ട് കഴിഞ്ഞ ആഴ്ച ചാമ്പ്യന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇദ്ദേഹത്തെ കഴിഞ്ഞ മാസം ബിജെപിയില്‍ നിന്ന് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ന്യൂഡല്‍ഹിയിലെ ഉത്തരാഖണ്ഡ് നിവാസില്‍ ഒരു പത്രപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിനായിരുന്നു നടപടി.അച്ചടക്കമില്ലായ്്മ പാര്‍ട്ടിയില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതാരായാലും സഹിക്കില്ലെന്നും ഭട്ട് വ്യക്തമാക്കി.
പ്രണവ് സിംഗ് ചാമ്പ്യന്റെ തുടര്‍ച്ചയായുള്ള അച്ചടക്കലംഘനം പാര്‍ട്ടിക്ക് ബോധ്യമായ സാഹചര്യത്തിലാണ് ആരു വര്‍ഷത്തേക്ക് പുറത്താക്കിയതെന്ന് ഡല്‍ഹിയില്‍ ബിജെപിയുടെ മാധ്യമ ചുമതലയുള്ള രാജ്യസഭാ അംഗം അനില്‍ ബലൂണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പുറത്താക്കപ്പെട്ട എംഎല്‍എ വിവാദങ്ങളില്‍പ്പെടുന്നത് പതിവാണ്. ജബ്രേദ നിയോജകമണ്ഡത്തിലെ എംഎല്‍എ ദേശാജ് കര്‍നാവാലിനെ ഗുസ്തി മത്സരത്തിന് വെല്ലുവിളിച്ചതിനും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം വാര്‍ത്തയില്‍ നിറഞ്ഞതാണ്. ഹരീഷ് റാവത്തിനെതിരെ പ്രവര്‍ത്തിച്ച് 2016 ല്‍ ബിജെപിയിലേക്ക് കടന്ന കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാളാണ് ചാമ്പ്യന്‍.
Post Your Comments