കൊച്ചി: ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിക്ക് ക്രൂര പീഡനമേറ്റതായി പരാതി. കുട്ടിയുടെ ശരീരത്തില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചതിന്റേയും വടി ഉപയോഗിച്ച് മര്‍ദ്ദിച്ചതിന്റേയും പാടുകള്‍ കണ്ടെത്തി.മാതാപിതാക്കള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് ഒരു വര്‍ഷമായി കുട്ടി ശിശു സംരക്ഷണ കേന്ദ്രത്തിലാണ്. ചൈല്‍ഡ് ലൈന്‍ ഇടപെട്ടാണ് അന്ന് കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
കൊട്ടിയം സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.കഴിഞ്ഞ ദിവസം മാതാപിതാക്കളെത്തി കുട്ടിയെ തിരികെ കൊണ്ടുപോയിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ശരീരത്തിലെ പാടുകള്‍ ഇവരുടെ വീടിന് സമീപമുള്ള അംഗനവാടി അധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്.
തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരറിയിക്കുകയും കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.സംഭവത്തില്‍ കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടേയും രക്ഷിതാക്കളുടേയും മൊഴി പോലീസ് രേഖപ്പെടുത്തി.
Post Your Comments