ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവ് കേസിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് ഇന്ത്യയുടെ വന്‍വിജയമാണെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കി മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാന്‍ മുന്നില്‍നിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേസ് വിജയകരമായി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ അവതരിപ്പിച്ചതിന് ഹരിഷ് സാല്‍വയോടും അവർ നന്ദി രേഖപ്പെടുത്തി.
കുല്ഭൂഷണിനെതിരേ ചാരവൃത്തിയാരോപിച്ച് പാക്കിസ്ഥാന് പട്ടാളക്കോടതി 2017 ഏപ്രിലിലാണ് വധശിക്ഷ വിധിച്ചത്. ഇതിനെതിരെ ഇന്ത്യ സമര്‍പ്പിച്ച അപ്പീലിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി.
I wholeheartedly welcome the verdict of International Court of Justice in the case of Kulbhushan Jadhav. It is a great victory for India. /1
— Sushma Swaraj (@SushmaSwaraj) July 17, 2019
Post Your Comments