Latest NewsKerala

ബിജെപിയുടെ നേട്ടത്തില്‍ അഭിനന്ദനവുമായി വിദ്യാര്‍ഥിനി; മാസങ്ങള്‍ക്ക് ശേഷം മോദിയുടെ മറുപടി, ഞെട്ടല്‍മാറാതെ ഈ മിടുക്കി

തിരുവനന്തപുരം : കോട്ടണ്‍ ഹില്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ സൂര്യകൃഷ്ണയ്ക്ക് സ്വന്തം മേല്‍വിലാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത് ലഭിച്ചപ്പോള്‍ വിശ്വസിക്കാനേ ആയില്ല.

ഇപ്പോഴും നരേന്ദ്രമോദിയുടെ മറുപടി കത്തിന്റെ അമ്പരപ്പിലാണ്. തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച് അധികാരത്തില്‍ വന്നതിന് അദ്ദേഹത്തെ ആത്മാര്‍ഥമായി അഭിനന്ദിക്കണമെന്ന് അമ്പലമുക്ക് കടമ്പാട്ട് കെപിആര്‍എ 29 ല്‍ ഹരികൃഷ്ണന്റെയും ബിന്ദുവിന്റെയും മകള്‍ക്ക് തോന്നി.

അച്ഛനാണ് പ്രധാനമന്ത്രിയുടെ മേല്‍വിലാസം നല്‍കിയത്. മാസങ്ങള്‍ക്കു ശേഷം അതിനു പ്രധാനമന്ത്രിയുടെ വക മറുപടി ലഭിച്ചപ്പോള്‍ അദ്ഭുതവും ആനന്ദവും ആയി സൂര്യയ്ക്ക്. കുരുന്ന് മനസില്‍ നിന്ന് വന്ന നിഷ്‌കളങ്കമായ അഭിനന്ദന കത്തിന് നന്ദിയും സബ്കാ സാത്ത്, സബ്കാ വികാസ് ,സബ്കാ വിശ്വാസ് എന്ന സര്‍ക്കാരിന്റെ മുദ്രാവാക്യവും ഓര്‍മിപ്പിച്ചാണ് കത്ത് പ്രധാനമന്ത്രി നിര്‍ത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button