കാന്‍ബെറ: അമ്പത് വര്‍ഷം മുന്‍പ് എഴുതി കടലില്‍ ഒഴുക്കിയ ഒരു സന്ദേശത്തിന്റെ ഉടമസ്ഥനെ തിരഞ്ഞ് ദക്ഷിണ ഓസ്‌ട്രേലിയയിലെ ഒരു മത്സ്യത്തൊഴിലാളി. പോള്‍ ഏലിയട്ട് എന്നയാളാണ് തനിക്ക് ലഭിച്ച സന്ദേശം ഉടമസ്ഥനെ ഏൽപ്പിക്കാൻ ശ്രമിക്കുന്നത്. ഏലിയട്ടും മകന്‍ ജിയായും കടലില്‍ മീന്‍ പിടിക്കുന്നതിനിടയിലാണ് കുപ്പിയിലടച്ച നിലയില്‍ ഒരു സന്ദേശം ലഭിക്കുന്നത്. 13 വയസ്സുകാരനായ പോള്‍ ഗിബ്‌സണ്‍ എന്ന ഇംഗ്ലീഷുകാരന്‍ കുട്ടിയാണ് ഇത് എഴുതിയതെന്ന് സന്ദേശത്തില്‍ വ്യക്തമാണ്. ഒരു കപ്പലില്‍ യാത്ര ചെയ്യുമ്പോഴാണ് പോള്‍ ഗ്ബ്‌സണ്‍ ഈ സന്ദേശം എഴുതിയത്. ഓസ്‌ട്രേലിയയിലെ ഫ്രെമന്റൈയില്‍നിന്ന് മെല്‍ബോണിലേയ്ക്കുള്ള യാത്രയിലായിരുന്നു ഇത്. അമ്പത് വർഷങ്ങൾക്ക് ശേഷം പോളിനെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് പോള്‍ ഏലിയട്ട് ഇപ്പോൾ.
ഏലിയട്ടിന് കടലില്‍ നിന്ന് ലഭിച്ച കുപ്പി ഏതെങ്കിലും തീരത്ത് മണലില്‍ പുതഞ്ഞ് പതിറ്റാണ്ടുകളോളം കിടന്നിട്ടുണ്ടാവാമെന്നാണ് സമുദ്ര ശാസ്ത്രജ്ഞനായ ഡേവിഡ് ഗ്രിഫിന്‍ പറയുന്നത്. പിന്നീട് കടുത്ത തിരമാലകള്‍ മൂലം മണലില്‍ നിന്ന് പൊങ്ങിവരികയും വീണ്ടും കടലില്‍ എത്തപ്പെടുകയും ചെയ്തിരിക്കാമെന്നാണ് അദ്ദേഹം പറയുന്നത്.
Post Your Comments