ചാറ്റുകളിൽ സ്വകാര്യത കൊണ്ടുവരാൻ വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ഡിസപ്പിയറിംഗ് മെസേജ്. ചാറ്റുകളിൽ ഡിസപ്പിയറിംഗ് മെസേജ് ഓപ്ഷൻ ഓൺ ചെയ്താൽ നിശ്ചിത സമയത്തിന് ശേഷം എല്ലാ മെസേജുകളും സ്വയം ഡിലീറ്റ് ചെയ്യപ്പെടുമെന്നതാണ് സവിശേഷത. എന്നാൽ, ഡിസപ്പിയറിംഗ് മെസേജുകളിൽ പുതിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്.
ഡിസപ്പിയറിംഗ് മോഡിലുള്ള ചാറ്റുകളിലെ പ്രധാനപ്പെട്ട മെസേജുകൾ സൂക്ഷിച്ചുവയ്ക്കാൻ കഴിയുന്നതാണ് പുതിയ സംവിധാനം. പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ വാട്സ്ആപ്പ് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഡിസപ്പിയറിംഗ് മെസേജുകൾ സൂക്ഷിക്കാൻ ‘കെപ്റ്റ് മെസേജ്’ എന്ന ഫോൾഡറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഈ ഫോൾഡറിൽ പ്രധാനപ്പെട്ട മെസേജുകൾ സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും. റിപ്പോർട്ടുകൾ പ്രകാരം, അധികം വൈകാതെ തന്നെ ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാകും.
Also Read: പോലീസ് ലിസ്റ്റിൽ പിടികിട്ടാപ്പുള്ളി: ഒളിവിലെന്ന് വിധിയെഴുതിയ ആൾ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി
ഡിസപ്പിയറിംഗ് മോഡിലുള്ള ചാറ്റുകളിലെ പ്രധാനപ്പെട്ട മെസേജുകൾ മറ്റുള്ളവയ്ക്കൊപ്പം ഡിലീറ്റ് ചെയ്യപ്പെടുന്നത് ഈ ഫീച്ചറിന്റെ പോരായ്മയാണ്. എന്നാൽ, വാട്സ്ആപ്പ് പുതിയ സംവിധാനം അവതരിപ്പിക്കുന്നതോടെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.
Post Your Comments