![rajkumar custody death](/wp-content/uploads/2019/07/rajkumar-custody-death-1.jpg)
ഇടുക്കി: പരീരുമേട് സബ് ജയിലില്‍ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ഹരിത ഫിനാന്‍സ് സാമ്പത്തിക ക്രമക്കേട് കേസിലെ പ്രതി രാജ്കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. രാജ്കുമാറിന്റെ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നല്‍കാനും ഭാര്യക്ക് ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കുടുംബത്തിലെ നാല് പേര്‍ക്ക് നാലു ലക്ഷം രൂപ വീതം നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
Post Your Comments