ന്യൂഡല്‍ഹി: ടെന്നീസ് താരം റോഹണ്‍ ബൊപ്പണ്ണയും, വനിതാ ക്രിക്കറ്റിലൂടെ ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിയ ലോക ഒന്നാം നമ്പര്‍ താരം സ്മൃതി മന്ഥാനയും അര്‍ജ്ജുന അവാര്‍ഡ് സ്വീകരിച്ചു. ഇരുവരും 5ലക്ഷം രൂപയും അര്‍ജ്ജുന ശില്പവും ഏറ്റുവാങ്ങി. കായിക വകുപ്പ് മന്ത്രി കിരണ്‍ റിജിജു ഭാരത കായിക മന്ത്രാലയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ബഹുമതികള്‍ നല്‍കി.
മന്ഥാന കഴിഞ്ഞ വര്‍ഷം മാത്രം ഏകദിനത്തില്‍ 669 റണ്‍സും ടി-20യില്‍ 622 റണ്‍സും നേടിയിട്ടുണ്ട്. വനിതാ ക്രിക്കറ്റിലെ ഏറ്റവും പ്രായംകുറഞ്ഞ ടി-20 താരമായ സ്മൃതി നിലവിലെ ഏറ്റവും ആരാധകരുള്ള വനിതാ താരമാണ്.
മിക്‌സഡ് ഡബിള്‌സില്‍ ലോകനിലവാരത്തിലുള്ള ബൊപ്പണ്ണ കനേഡിയന്‍ താരമായ ഗബ്രീയേലാ ഡബ്രോവ്‌സ്‌കിയുമൊത്ത് 2017ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയപ്പോള്‍ 2018ല്‍ ഹംഗറിയുടെ ബാബൊസുമൊത്ത് ഓസ്ട്രലിയന്‍ ഓപ്പണിന്റെ ഫൈനലിലും എത്തിയിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണ നേട്ടം കൊയ്ത ടെന്നീസ് താരമാണ് റോഹണ്‍ ബൊപ്പണ്ണ. നിലവില്‍ ലോക എടിപി റാംങ്കിങ്ങില്‍ 38-ാം റാങ്കിങ്ങിലാണ്.
Post Your Comments