Latest NewsIndia

വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍ : പിടിയിലായത് 13 യുവതികളും 8 പുരുഷന്മാരും

കാന്‍പൂര്‍•ഇറ്റാവയില്‍ 13 യുവതികളും 8 പുരുഷന്മാരും അടങ്ങിയ വന്‍ പെണ്‍വാണിഭ സംഘത്തെ പോലീസ് ആസ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സംഘങ്ങള്‍ വലയിലായത്.

പിടിയിലായ യുവതികള്‍ 18 നും 35 നും മദ്ധ്യേ പ്രായമുള്ളവരാണ്. നഗരത്തിലെ വിവിധയിടങ്ങളിലെ താമസക്കാരാണ് ഇവര്‍. പരിശോധന നടത്തുമ്പോള്‍ നിരവധിപേര്‍ അരുതാത്ത സാഹചര്യങ്ങളില്‍ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആഡംബര ജീവിതം നയിക്കുന്നതിനാണ് തങ്ങള്‍ വേശ്യാവൃത്തിയില്‍ പ്രവേശിച്ചതെന്ന് യുവതികള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button