Latest NewsKeralaIndia

ഹിന്ദു ജനസംഖ്യ കേരളത്തില്‍ വര്‍ഷം തോറും കുറഞ്ഞുവരികയാണ്, സത്യം പറഞ്ഞാലെങ്ങനെ വര്‍ഗ്ഗീയമാകും? സെൻകുമാറിന്റെ പ്രതികരണം

സത്യം പൊതുജനത്തെ അറിയിക്കുന്നവനെ വര്‍ഗ്ഗീയവാദിയായ ചിത്രീകരിക്കുകയാണെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഹിന്ദു ജനസംഖ്യ കേരളത്തില്‍ വര്‍ഷം തോറും കുറഞ്ഞുവരികയാണ് എന്ന് സത്യമാണ്. സത്യം പറഞ്ഞാല്‍ അത് എങ്ങനെ വര്‍ഗ്ഗീയമാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ കേരളത്തില്‍ ഹിന്ദു ജനസംഖ്യ കുറഞ്ഞ് വരുന്നു എന്ന കണക്കുകള്‍ ഉദ്ധരിച്ചത് വര്‍ഗ്ഗീയമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കുള്ള മറുപടിയായാണ് സെന്‍കുമാറിന്റെ വാക്കുകള്‍.

തങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്ന് ഹിന്ദു അറിയേണ്ടതുണ്ട്. ഇതില്‍ വര്‍ഗ്ഗീയത കണ്ട മാധ്യമത്തിനാണ് വര്‍ഗ്ഗീയതയെന്നും അദ്ദേഹം പറയുന്നു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

പോസ്റ്റ് ഇങ്ങനെ, സത്യം ആരും അറിയരുത്.
അറിയിക്കുന്നവൻ വർഗീയൻ..!

സർക്കാരിന്റെ വിറ്റാൾ സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ചു ഓരോ വർഷവും ഹിന്ദുകളുടെ ജനനനിരക്കു
കുറഞ്ഞു വരുന്നു. 54 %ഉള്ള ഹിന്ദു (2011സെൻസിസ്‌)ജനന നിരക്ക് 41%അണിപ്പോൾ. ജനസംഖ്യ കുറയതിരിക്കാൻ വേണ്ടത് 54%.ഇതു മറ്റു ചില സമൂഹങ്ങളിലും സംഭവിക്കുന്നു.
ഈ രീതിയിൽ കുറയുമ്പോൾ കുട്ടികൾ
വീണ്ടും കുറഞ്ഞു വരും.
ഈ സത്യം പറഞ്ഞാലെങ്ങാനെ വർഗീയമാകും?
തങ്ങൾക്കു എന്തു സംഭവിക്കുന്നെന്നു ഹിന്ദുക്കളും അറിയേണ്ടതുണ്ട്.
ഇതിൽ വർഗീയത കണ്ട
മാധ്യമത്തിന്റെ മനസ്സിൽ നിറഞ്ഞ വർഗീയത മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button