Latest NewsKerala

പിണറായി വിജയൻ ആഭ്യന്തരവകുപ്പൊഴിയണം: എൻ.ഡി.എ

തിരുവനന്തപുരം•താൻ ഒരു വൻ പരാജയമാണെന്ന് പരസ്യമായി സ്വയം സമ്മതിച്ച പിണറായി വിജയൻ എത്രയും വേഗം ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് എൻ ഡി.എ.സംസ്ഥാന കൺവീനർ പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം നടന്ന എൻ.ഡി.എ സംസ്ഥാനനേതൃസമ്മേളനത്തിൻറെ തീരുമാനങ്ങൾ പത്രസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു കൃഷ്ണദാസ്. പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗത്തെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി ഗുരുതരമായ ആരോപണങ്ങളാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. മതതീവ്രവാദ സംഘടനകൾക്ക് പോലീസിൽ നിന്നും രഹസ്യങ്ങൾ ചോർത്തിക്കൊടുക്കുന്നു എന്നതായിരുന്നു അവയിൽ പ്രധാനം. ശബരിമല ഡ്യൂട്ടിയിൽ നിന്നും പല പോലീസ് ഉദ്യോഗസ്ഥരും വിട്ടു നിന്നു എന്നും മുഖ്യമന്ത്രി ആരോപിക്കുകയുണ്ടായി. തന്നെക്കൊണ്ടു കേരളപോലീസിനെ നിയന്ത്രിക്കാനാവുന്നില്ലെന്നാണ് പിണറായി അർത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞു വെച്ചത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രി ഇന്ത്യാ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ താൻ കഴിവ് കെട്ടവനാണെന്നു വിളിച്ച് പറയുന്നത്. പിണറായി അധികാരമേറ്റ ശേഷം കേരളത്തിൽ മുപ്പത്തൊന്ന് ഉരുട്ടിക്കൊലകളാണ് പോലീസ് സ്റ്റേഷനുകളിൽ നടന്നത്. മുപ്പത്തിഒന്നാമത്തെയാണ് നെടുങ്കണ്ടത്ത് നടന്നത്. പണ്ട് ഒരൊറ്റ ഉരുട്ടിക്കൊലയെത്തുടർന്നാണ് അന്ന് അഭയാന്തരവകുപ്പു കൈകാര്യം ചെയ്തിരുന്ന കെ.കരുണാകരൻ മുഖ്യമന്ത്രിപദം ഒഴിഞ്ഞത്. അദ്ദേഹത്തിന്റെ രാജിക്കായി സി പി എമ്മും പ്രക്ഷോഭം നടത്തിയതാണ്. ഇനി ഒരു നിമിഷം പോലും ആഭ്യന്തര വകുപ്പ് കൈയാളാൻ പിണറായിക്ക് അവകാശമില്ലെന്ന് എൻ ഡി എ കൺവീനർ പ്രസ്താവിച്ചു.

യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങളെക്കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്ന് എൻ ഡി എ ആവശ്യപ്പെടുന്നതായി കൃഷ്ണദാസ് അറിയിച്ചു. അധോലോകസംഘങ്ങളുടെ നിയന്ത്രണത്തിലാണ് യൂണിവേഴ്സിറ്റി കോളേജ്. അവിടെ കൊടും ക്രിമിനലുകളാണെന്ന് തെളിഞ്ഞ എസ് എഫ് ഐ നേതാക്കൾ ക്ലാസ്സുകളിൽ കയറാതെ പരീക്ഷകളിൽ ഉന്നത റാങ്കും മാർക്കും നേടുന്നത് അന്വേഷണവിധേയമാക്കണം. അവിടെ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ എസ് എഫ് ഐ നേതാക്കളുടെ പരീക്ഷാ നേട്ടങ്ങൾ പുനഃപരിശോധനയ്‌ക്ക്‌ വിധേയമാക്കേണ്ടതുണ്ട്. പി എസ് സി പരീക്ഷകളിലും ഈ ക്രിമിനലുകൾ ഉന്നതറാങ്കു നേടുന്നു. ഇതൊരു വൻ മാഫിയയായി വളർന്നിരിക്കുന്നു. പബ്ലിക് സർവീസ് കമ്മീഷൻ എന്നത് പാർട്ടി സർവീസ് കമ്മിഷനാക്കി മാറ്റിയിരിക്കുന്നു.

സംസ്ഥാനത്തെ എൽ ഡി എഫ് ദുർഭരണത്തിനെതിരെയും യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഭവങ്ങളിൽ പ്രതിഷേധിച്ചും ജൂലായ് 26 ന് എൻ ഡി എ സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കും. മാർച്ചിൽ കാൽ ലക്ഷം പേർ പങ്കെടുക്കുന്നുമെന്നും കൃഷ്ണദാസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button