KeralaLatest NewsIndia

കുളത്തില്‍ കുളിച്ചു കയറിയ കുട്ടികള്‍ കൈയിലെടുത്തു നിവര്‍ത്തിയ ചുവപ്പ് ട്രൗസര്‍ കണ്ട് ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ നിർത്തി

ഇവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ അഴിച്ചു ഒന്നാം പ്ളാറ്റ്ഫോം അവസാനിക്കുന്നിടത്ത് സ്റ്റേഷന്റെ പേര് എഴുതിയ ബോര്‍ഡിനടുത്തുള്ള മരപ്പൊത്തില്‍ സൂക്ഷിച്ചു.

തലശ്ശേരി: കുളത്തില്‍ കുളിച്ചു കയറിയ കുട്ടികള്‍ കൈയിലെടുത്തു നിവര്‍ത്തിയ ചുവപ്പ് ട്രൗസര്‍ കണ്ട് ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തി. ഉച്ചയ്ക്ക് 12.15ന് എടക്കാട് റെയില്‍വേ സ്റ്റേഷന് സമീപമാണു സംഭവം. .13, 14 വയസുള്ള നാല് കുട്ടികള്‍ വീട്ടില്‍ അറിയാതെ കുളിക്കാനെത്തിയതായിരുന്നു. ഇവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ അഴിച്ചു ഒന്നാം പ്ളാറ്റ്ഫോം അവസാനിക്കുന്നിടത്ത് സ്റ്റേഷന്റെ പേര് എഴുതിയ ബോര്‍ഡിനടുത്തുള്ള മരപ്പൊത്തില്‍ സൂക്ഷിച്ചു.

കുളി കഴിഞ്ഞു തിരിച്ചെത്തി വസ്ത്രം മാറുന്നതിനിടയില്‍ ഒരാള്‍ ചുവപ്പ് നിറമുള്ള ട്രൗസര്‍ കൈയിലെടുത്ത് കുടയുന്നതിനിടയിലാണ് എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിന്‍ കടന്നു വന്നത്.ചുവപ്പ് തുണി ഉയര്‍ത്തുന്നതു കണ്ട് അപകട മുന്നറിയിപ്പാണെന്നു കരുതി ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. വിവരമറിഞ്ഞു ആര്‍പിഎഫ് എഎസ്‌ഐ ശ്രീലേഷ്, കോണ്‍സ്റ്റബിള്‍ കെ സുധീര്‍, സ്പെഷല്‍ ഇന്റലിജന്‍സ് ബ്രാഞ്ച് അംഗം സുബീഷ് എന്നിവരെത്തി കുട്ടികളെ അന്വേഷിച്ചു കണ്ടെത്തി.

ചൈല്‍ഡ് ലൈന്‍ കോ- ഓര്‍ഡിനേറ്റര്‍ സുമേഷ് കുട്ടികളുമായി സംസാരിച്ച്‌ സംഭവം വ്യക്തമായതിനെ രക്ഷിതാക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു. കാരണമില്ലാതെ ട്രെയിന്‍ നിര്‍ത്തിക്കുന്നതു ജാമ്യമില്ലാ കുറ്റമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button