Latest NewsKerala

മലപ്പുറത്ത് ഉടുത്തിരുന്ന ചുവന്ന മുണ്ടു വീശി തീവണ്ടി നിര്‍ത്തിച്ച 5 കുട്ടികള്‍ പൊലീസ് പിടിയില്‍

ഉടനെ തന്നെ കുട്ടികള്‍ ഓടിരക്ഷപ്പെട്ടു. അഞ്ചുമിനിറ്റ് തീവണ്ടി അവിടെ നിര്‍ത്തിയിട്ടിരുന്നു.

തിരൂര്‍: കാര്യമില്ലാതെ ചുവന്ന് മുണ്ടു വീശി തീവണ്ടി നിര്‍ത്തിച്ച കുട്ടികളെ പൊലീസ് പിടികൂടി. കുളത്തില്‍ കുളിക്കാന്‍പോയ കുട്ടികളില്‍ ഒരാളാണ് ഉടുത്തിരുന്ന ചുവന്ന മുണ്ടു വീശി തീവണ്ടി നിര്‍ത്തിച്ചത്.
തിരൂര്‍ റെയില്‍വേസ്റ്റേഷന് സമീപമാണ് സംഭവം. കളി കാര്യമായതോടെ പൊലീസ് അഞ്ചുപേരെയും പിടികൂടുകയായിരുന്നു. തിരൂര്‍ റെയില്‍സ്റ്റേഷന് സമീപം തുമരക്കാവ് ക്ഷേത്രത്തിനടുത്ത് കുളത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികള്‍ കുളിക്കാന്‍ പോയത്.

കോയമ്പത്തൂര്‍ -മംഗലാപുരം എക്സ്പ്രസ് കടന്നു പോയ സമയം തുമരക്കാവ് വെച്ച്‌ കുട്ടികളിലൊരാള്‍ ഉടുത്തിരുന്ന ചുവന്ന മുണ്ടഴിച്ച്‌ പാളത്തിനടുത്തു നിന്ന് വീശുകയായിരുന്നു. ഇത് കണ്ടതോടെ അപകടസാധ്യത സംശയിച്ച ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് വണ്ടിനിര്‍ത്തി. എന്നാല്‍ ഉടനെ തന്നെ കുട്ടികള്‍ ഓടിരക്ഷപ്പെട്ടു. അഞ്ചുമിനിറ്റ് തീവണ്ടി അവിടെ നിര്‍ത്തിയിട്ടിരുന്നു. വിവരം സ്റ്റേഷന്‍മാസ്റ്ററെയും റെയില്‍വേ സുരക്ഷാസേനയെയും അറിയിച്ചു.

അന്വേഷണത്തില്‍ കുട്ടികള്‍ നിറമരുതൂര്‍ പഞ്ചായത്തിലുള്ളവരാണെന്ന് മനസ്സിലായി. കുട്ടികളെ പിടികൂടുകയുംചെയ്തു. താക്കീതു ചെയ്തതിനു ശേഷം മലപ്പുറം ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കി. ദുരുദ്ദേശ്യത്തോടെയാണ് മുണ്ടു വീശിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായാല്‍ ഇവര്‍ക്കെതിരെ കേസെടുക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button