അബുദാബി: റെഡ് സിഗ്നൽ മറികടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. 51,000 ദിർഹമാണ് നിയമലംഘകർക്കെതിരെ ചുമത്തുന്ന പിഴ. 12 ബ്ലാക് പോയിന്റ്, 30 ദിവസത്തേക്കു വാഹനം കണ്ടുകെട്ടുക, 6 മാസത്തേക്കു ലൈസൻസ് റദ്ദാക്കുക എന്നിവയാണു ശിക്ഷയെങ്കിലും കണ്ടുകെട്ടിയ വാഹനം തിരിച്ചെടുക്കണമെങ്കിൽ 50,000 ദിർഹം വേറെയും നൽകണമെന്നാണ് അധികൃതർ നൽകുന്നത്.
Read Also: എം.ഡി.എം.എ വിൽപന, പൊലീസിനെ കണ്ട് പരിഭ്രമിച്ച് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമം : യുവാവ് പിടിയിൽ
3 മാസത്തിനകം തിരിച്ചെടുത്തില്ലെങ്കിൽ വാഹനം ലേലം ചെയ്യും. നിയമലംഘനവും അപകടവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘകരെ മൊബൈൽ സന്ദേശം വഴി അറിയിച്ചതിനു ശേഷം പത്രങ്ങളിൽ പരസ്യം ചെയ്തിട്ടായിരിക്കും വാഹനങ്ങൾ ലേലം ചെയ്യുക.
വാഹനത്തിനു പിഴയൊടുക്കാനുള്ള മൂല്യം ഇല്ലെങ്കിൽ, ലേലത്തിൽ ലഭിക്കുന്ന തുക കുറച്ചു ബാക്കി പണം വാഹന ഉടമയുടെ പേരിൽ ബാധ്യതയായി ട്രാഫിക് ഫയലിൽ കിടക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Post Your Comments