
ജോഹനസ്ബര്‍ഗ്: അഴിമതിക്കേസില്‍ കുടുങ്ങിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ ജുഡീഷ്യല്‍ അന്വേഷണ കമീഷനു മുന്നില്‍ ഹാജരായി. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് ആരോപണങ്ങളെന്ന് സുമ ജഡ്ജിയോട് പറഞ്ഞു. അഴിമതിക്കാരുടെ രാജാവ് എന്ന പേര് തനിക്ക് ചിലര്‍ ചാര്‍ത്തിത്തരുകയാണെന്നും അദ്ദേഹം പറഞ്ഞു.
2009 മുതല്‍ പ്രസിഡന്റായിരുന്ന സുമയെ അഴമതിയാരോപണങ്ങളെത്തുടര്‍ന്ന് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ടി കഴിഞ്ഞവര്‍ഷം രാജിവയ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രസിഡന്റായ സിറില്‍ റമഫോസയാണ് അന്വേഷണ കമീഷനെ നിയോഗിച്ചത്. ഇന്ത്യന്‍ വംശജരായ ഗുപ്തകുടുംബം മന്ത്രിസഭാരൂപീകരണത്തില്‍ സ്വാധീനം ചെലുത്തിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് കമീഷന്‍ അന്വേഷിക്കുന്നത്.
ഇവരടക്കം വമ്പന്മാര്‍ സര്‍ക്കാര്‍ ടെന്‍ഡറുകളും മറ്റും കൈക്കലാക്കി വന്‍ അഴിമതി നടത്തിയതിന് സുമ കൂട്ടുനിന്നുവെന്നാണ് ആരോപണം.
Post Your Comments