Latest NewsIndia

തട്ടിപ്പ് കേസില്‍ വിമത എംഎല്‍എ അറസ്റ്റില്‍: മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി

ബിജെപി എംഎല്‍എ യോഗേശ്വറും സ്ഥലത്ത് ഉണ്ടായിരുന്നതായി കുമാരസ്വാമി പറയുന്നു

ബെംഗളൂരു: തട്ടിപ്പുകേസില്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വിമത എംഎല്‍എ റാഷന്‍ ബെയ്ഗിനെ കസ്റ്റഡിയിലെടുത്തു. രണ്ടായിരം കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമയില്‍ നിന്ന് 400 കോടി കൈപ്പറ്റിയെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘമാണ് ബെയ്ഗിനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മുംബൈയിലേക്ക് പോകാനൊരുങ്ങുന്നതിന് തൊട്ടുമുമ്പാണ് ബെയ്ഗ് പിടിയിലായത്. അതേസമയം എംഎല്‍എയെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബിജെപി രംഗത്തെത്തി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ് കുമാരസ്വാമിയാണെന്ന് ബിജെപി ആരോപിച്ചു.

എന്നാല്‍ വിമാനത്താവളത്തില്‍ ബെയ്ഗിനൊപ്പം ബി എസ് യെദിയൂരപ്പയുടെ പിഎ സന്തോഷും ഉണ്ടായിരുന്നുവെന്നും പോലീസിനെ കണ്ടപ്പോള്‍ അദ്ദേഹം കടന്നുകളഞ്ഞെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു. ബിജെപി എംഎല്‍എ യോഗേശ്വറും സ്ഥലത്ത് ഉണ്ടായിരുന്നതായി കുമാരസ്വാമി പറയുന്നു.

നിക്ഷേപകരുടെ രണ്ടായിരത്തോളം കോടി രൂപയുമായി കടന്ന ഐഎംഎ ജ്വല്ലറി ഉടമ മുഹമ്മദ് മന്‍സൂര്‍ ഖാന്‍ മുന്‍ മന്ത്രി കൂടിയായ റോഷന്‍ ബെയ്ഗിനെതിരെ 400 കോടി രൂപയുടെ അഴിമതി ആരോപണമാണ് ഉന്നയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ട് ദിവസം മുന്‍പാണ് ബെയ്ഗ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button