വ്യോമയാന കമ്പനിയായ ഗള്ഫ്സ്ട്രീം ലോകത്തെ കോടീശ്വരന്മാരെ ലക്ഷ്യംവെച്ച് പുതിയ ജെറ്റ് വിമാനം ജി600 പുറത്തിറക്കുന്നു. അത്യാഢംബര സൗകര്യങ്ങളോട് കൂടിയതായിരിക്കും ഈ വിമാനം. ശബ്ദത്തിന്റെ വേഗത്തിനൊപ്പം സഞ്ചരിക്കാന്‍ ശേഷിയുണ്ട് ഈ അത്യാഢംബര ചെറുവിമാനത്തിന്. യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി ലഭിച്ചതോടെ ഇവരുടെ ജി 600 ആകാശത്ത് പറക്കാനുള്ള തയ്യാറെടുപ്പുകളിലാണ്.
ലോകത്തിലെ വമ്പന്‍ പണക്കാരുടെ ഇഷ്ട വിമാന ബ്രാന്‍ഡുകളിലൊന്നാണ് ഗള്ഫ്സ്ട്രീം എയറോസ്പേസ് കോര്പറേഷന്. സൗദി അടക്കമുള്ള പശ്ചിമേഷ്യയിലെ അതിസമ്പന്നരുടെ സ്വകാര്യ ജെറ്റ് വിമാനങ്ങളില്‍ പലതും ഇവരുടേതാണ്. 19 യാത്രക്കാരെ വഹിച്ച് ലണ്ടന്‍ മുതല്‍ ടോക്യോ വരെ (12038 കിലോമീറ്റര്‍) നിര്‍ത്താതെ പറക്കാന്‍ ജി600 വിമാനങ്ങള്‍ക്ക് സാധിക്കും. പരമാവധി വേഗം 0.9 മാക് (മണിക്കൂറില്‍ 1277.88 കിലോമീറ്റര്‍) ആണ്. ലോകത്തിലെ വമ്പന്‍ പണക്കാരുടെ ഇഷ്ട വിമാന ബ്രാന്‍ഡുകളിലൊന്നാണ് ഗള്ഫ്സ്ട്രീം എയറോസ്പേസ് കോര്പറേഷന്. സൗദി അടക്കമുള്ള പശ്ചിമേഷ്യയിലെ അതിസമ്പന്നരുടെ സ്വകാര്യ ജെറ്റ് വിമാനങ്ങളില്‍ പലതും ഇവരുടേതാണ്. ചിറകിന് ആകെ 94 അടി നീളമുണ്ടെങ്കില്‍ 28 ഇഞ്ച് വലുപ്പമുള്ള ജനലുകള്‍ വിശാലമായ ആകാശ കാഴ്ച്ചകളും യാത്രികര്‍ക്ക് സമ്മാനിക്കും. യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളിലും ഏറെ മുന്‍പിലാണ് ജി600. 96 അടി നീളമുള്ള ഈ ജെറ്റില്‍ ഒരേ സമയം ഒമ്പത് പേര്‍ക്ക് ഉറങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇത്തരം ജെറ്റ് വിമാനങ്ങളില്‍ സാധാരണ യാത്ര ചെയ്യുമ്പോള്‍ സാധാരണ യാത്രക്കാര്‍ക്ക് ജെറ്റ് ലാഗ് എന്ന അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. വളരെ ഉയരത്തില്‍ പറക്കുമ്പോള്‍ ഓക്സിജന്റെ കുറവ് അനുഭവപ്പെടുന്നതും മര്‍ദത്തിലുണ്ടാകുന്ന വ്യത്യാസവുമാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. എന്നാല്‍ ജി600ലെ യാത്രികര്‍ക്ക് ഇത്തരം യാതൊരു പ്രശ്നങ്ങളുമുണ്ടാകില്ല. 51000 അടി ഉയരത്തില്‍ പറക്കുമ്പോഴും 4850 അടി ഉയരത്തിലെ അന്തരീക്ഷമര്‍ദവും ഓക്സിജനുമായിരിക്കും ജി 600 ലുണ്ടാവുക. ഓരോ രണ്ട് മിനിറ്റിലും പുതിയ ഓക്സിജന്‍ വിമാനത്തിനുള്ളിലേക്ക് എത്തിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. ഇതോടെ ലക്ഷ്യസ്ഥാനത്തെത്തുമ്പോഴും യാതൊരു ക്ഷീണവും യാത്രികര്‍ക്ക് അനുഭവപ്പെടുകയില്ല. രണ്ടര വര്‍ഷമെടുത്ത് നിര്‍മിക്കുന്ന ജി600ന് 5.8 കോടി ഡോളറാണ് (ഏകദേശം 397.65 കോടി രൂപ) കമ്പനി വിലയിട്ടിരിക്കുന്നത്.
Post Your Comments