തിരുവനന്തപുരം: പോലീസിലെ ഒരു വിഭാഗത്തിനു പറ്റിയ ചെറിയ പിഴവ‌് പൊതുജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്ന‌് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനക്ഷേമം മുന്‍നിര്‍ത്തി ആവശ്യമായ ഇടപെടലുകള്‍ നടത്താനും തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാനും ഉദ്യോഗസ്ഥർക്ക് കഴിയണമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊലീസ‌്സ്റ്റേഷനുകള്‍ പ്രൊഫഷണലായ രീതിയില്‍ പൊതുജന നന്മയ‌്ക്കായി പ്രവര്‍ത്തിക്കണം. ഇന്‍സ്പെക്ടര്‍മാര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകണം. പരാതിയുമായി എത്തുന്നവരോടു നന്നായി പെരുമാറണം. പരാതികള്‍ക്ക് രസീത് നല്‍കണമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
സാങ്കേതിക യോഗ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം അതത് മേഖലയില്‍ വിനിയോഗിക്കുന്നതിനു നടപടി സ്വീകരിക്കും. പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിക്കണം. ജില്ലാ പൊലീസ് മേധാവിമാര്‍ സ്റ്റേഷനുകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
Post Your Comments