Jobs & VacanciesLatest NewsEducation & Career

കേന്ദ്ര സർക്കാരിനു കീഴിലുള്ള വില്ലേജ് ആൻഡ് ഖാദി ഇൻഡസ്ട്രീസിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർക്കാരിനു കീഴിലുള്ള മുംബൈയിലെ വില്ലേജ് ആൻഡ് ഖാദി ഇൻഡസ്ട്രീസിൽ അവസരം. ഗ്രൂപ്പ് ബി, സി കാറ്റഗറിയിലായുള്ള അസിസ്റ്റന്റ് ഡയറക്ടർ ഗ്രേഡ്-I (വില്ലേജ് ഇൻഡസ്ട്രീസ്), അസിസ്റ്റന്റ് ഡയറക്ടർ ഗ്രേഡ്-I (അഡ്മിൻ ആൻഡ് എച്ച്ആർ), അസിസ്റ്റന്റ് ഡയറക്ടർ ഗ്രേഡ്-I (ഫിനാൻസ് ബഡ്ജറ്റ് ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ്), സീനിയർ എക്സിക്യൂട്ടീവ് (ഇക്കണോമിക് റിസർച്), എക്സിക്യൂട്ടീവ് (വില്ലേജ് ഇൻ‍ഡസ്ട്രീസ്), എക്സിക്യൂട്ടീവ് (ഖാദി), എക്സിക്യൂട്ടീവ് (ട്രെയിനിങ്), ജൂനിയർ എക്സിക്യൂട്ടീവ് (എഫ്ബിഎഎ),ജൂനിയർ എക്സിക്യൂട്ടീവ് (അഡ്മിൻ), അസിസ്റ്റന്റ് (വില്ലേജ് ഇൻഡസ്ട്രീസ്), അസിസ്റ്റന്റ് (ഖാദി), അസിസ്റ്റന്റ് (ട്രെയിനിങ്) എന്നീ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.

എസ്‌സി/എസ്ടി വിഭാഗക്കാർക്ക് വേണ്ടിയുള്ള പ്രത്യേക നിയമനമാണ്. 119 ഒഴിവുകളുണ്ട്. കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ മുഖേനയാണ് തിരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : kvic
അവസാന തീയതി : ജൂലൈ 31

shortlink

Related Articles

Post Your Comments

Related Articles


Back to top button