UAELatest NewsGulf

ദുബായിയില്‍ പുതിയ മൂന്ന് ബസ് റൂട്ടുകൾ കൂടി ആരംഭിക്കുന്നു

ദുബായ് : പുതിയ മൂന്ന് ബസ് റൂട്ടുകൾ കൂടി ദുബായിൽ ആരംഭിക്കുവാൻ ഒരുങ്ങുന്നു. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ദുബായിലെ മെട്രോ സ്‌റ്റേഷനുകളെ ഇന്റർ സിറ്റി സർവീസുകളുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പുതിയ റൂട്ടുകളിലെ സർവീസ് ഈ മാസം 18 മുതൽ ആരംഭിക്കും.

ബനിയാസ് മെട്രോ സ്റ്റേഷനിൽനിന്ന് എയർപോർട്ട് ടെർമിനൽ ത്രീ, ദേര സിറ്റി സെന്റർ എന്നിവിടങ്ങളിലൂടെ ടെർമിനൽ ഒന്നിൽ എത്തുന്ന റൂട്ട് 77, മാൾ ഓഫ് എമിറേറ്റസ്‌ മെട്രോ സ്റ്റേഷനിൽനിന്ന് തുടങ്ങി അൽ ബർഷ വഴി ദുബായ് സൗത്ത് പാർക്കിൽ അവസാനിക്കുന്ന എഫ് 36 എന്നതു രണ്ടാമത്തെ റൂട്ട്. ഇബ്ൻ ബത്തൂത്ത മെട്രോസ്റ്റേഷനിൽനിന്ന് അബുദാബിയിലേക്കുള്ള ഇ 102 ആണ് മൂന്നാമത്തെ പുതിയ റൂട്ട്. കൂടാതെ നിലവിലുള്ള പല റൂട്ടുകളിലും മാറ്റം വന്നേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button