മുംബൈ•ഭയാന്ദറില്‍ പോഷ് പാര്‍പ്പിട കോളനിയില്‍ സ്പാ-വെല്‍നെസ് സെന്ററിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന ഹൈ-പ്രൊഫൈല്‍ പെണ്‍വാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, പോലീസ് ഡമ്മി ഇടപടുകാരനെ സ്പായിലെക്ക് അയച്ച് ഇടപാട് ഉറപ്പിച്ച ശേഷമാണ് ശനിയാഴ്ച വൈകുന്നേരം മിര റോഡ് ലത്തിഫ് പാര്‍ക്കിലെ എച്ച് ടു ഒ എന്ന സ്പായില്‍ റെയ്ഡ് നടത്തിയത്.
സ്പായുടെ മാനേജരായ ദേവേന്ദ്ര യാദ്ഗിരി ലിംഗംപാല്‍ (27) ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തില്‍ കെണിയില്‍ നിന്നും ഒരു യുവതിയെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. യുവതിയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ തുടരന്വേഷണം നടന്നുവരികയാണ്.
Post Your Comments