Latest NewsIndia

വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചു; നടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

മുംബൈ: മുന്‍ കാമുകനായ നടനെതിരെ പീഡനാരോപണവുമായി നടി. 2017 ല്‍ ഒരു ഷൂട്ടിനിടെ പരിചയപ്പെട്ട 34കാരനായ നടന്‍, താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് നടിയുമായി പ്രണയത്തിലാവുകയും പിന്നീട് ബലമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകയും ചെയ്‌തെന്നാണ് കേസ്. പ്രണയത്തിലായ ശേഷം മറ്റ് നടന്മാരോടൊപ്പം അഭിനയിക്കരുന്ന് നടന്‍ വിലക്കിയിരുന്നതായും സുഹൃത്തുക്കളോട് സൗഹൃദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും നടിയുടെ പരാതിയിലുണ്ട്.

ഉത്തര്‍പ്രദേശിലെ നോയ്ഡ സ്വദേശിയാണ് പരാതിക്കാരിയായ നടി. ഇവര്‍ നടനെ കാണാന്‍ ഇടക്കിടെ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് എത്തിയിരുന്നു. നടിയുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376(2) (n), 323, 504,506 വകുപ്പുകള്‍ പ്രകാരം മുംബൈ പൊലീസ് കേസെടുത്തു. എന്നാല്‍ നടന്‍ ഇപ്പോള്‍ മുംബൈയിലില്ലെന്നും അദ്ദേഹത്തിനായി തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button