തിരുവനന്തപുരം: റോഡുകളില്‍ ട്രാഫിക് സിഗ്നല്‍ ലംഘനം തടയാനും ഗതാഗതം സുരക്ഷിതമാക്കാനും എല്‍.ഇ.ഡി സംവിധാനവുമായി അധികൃതർ. ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ പരീക്ഷണം പ്ലാമൂട്ടിൽ നടത്തി. ഓണ്‍ റോഡ് എല്‍.ഇ.ഡി. ട്രാഫിക് സിഗ്‌നല്‍ സംവിധാനമാണ് ഇവിടെ സ്ഥാപിച്ചത്. റിഫ്‌ളക്ടര്‍ ലൈറ്റുകള്‍ പോലെയാണ് ഇത് സ്ഥാപിച്ചിട്ടുളളത്.
സീബ്രാ ലൈനിനോടുചേര്‍ന്ന സ്റ്റോപ്പ് ലൈനില്‍ റോഡുനിരപ്പില്‍നിന്ന് അരയിഞ്ച് ഉയരത്തിലാണ് ട്രാഫിക് സിഗ്‌നലിനുള്ള ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുളളത്. പകല്‍സമയത്ത് 300 മീറ്റര്‍ അകലെയും രാത്രി അരക്കിലോമീറ്റര്‍ ദൂരെയും വാഹനങ്ങള്‍ക്ക് വ്യക്തമായി റോഡില്‍ സ്ഥാപിച്ചിട്ടുള്ള ലൈറ്റുകള്‍ കാണാൻ സാധിക്കും. റോഡില്‍ സ്ഥാപിച്ചിട്ടുള്ള ലൈറ്റുകള്‍ക്ക് കേടുപാടുണ്ടാകുമോ എന്നറിയാനും പ്രവര്‍ത്തനശേഷി പരിശോധിക്കാനുമാണ് ഒരുമാസം പ്രവര്‍ത്തനം പരീക്ഷിക്കുന്നത്.
Post Your Comments