ആലപ്പുഴ : കുത്തക മുതലാളി മാർക്കും മാഫിയകൾക്കും നികുതിയിനത്തിലും മറ്റും കോടികൾ ഇളവു ചെയ്യുന്ന സർക്കാർ വൈദ്ധ്യുതി ചാർജിന്റെ പേരിൽ ജനങ്ങളെ പിഴിയുകയാണെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ പറഞ്ഞു. വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധ മാർച്ച് ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവൻ വൈദ്യുതി കുടിശ്ശിക വരുത്തിയാൽ പിറ്റേ ദിവസം വൈദ്യുതി വിച്ഛേദിക്കുന്ന സർക്കാർ കുത്തക മുതലാളിമാരും മറ്റും നൽകാനുള്ള 2000 ൽ പരം കോടിയുടെ വൈദ്യുതി കുടിശിക കണ്ടില്ലെന്ന് നടിച്ചുകൊണ്ടു അവർക്ക് ഒത്താശ ചെയ്യുകയാണ്. എല്ലാം ശരിയാക്കും എന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ ഉപ്പു തൊട്ടു കർപ്പൂരം വരെ സാധനങ്ങളുടെ വില വർധിപ്പിച്ചുകൊണ്ടു പാവം ജനങ്ങളെ ശരിയാക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ കാറ്റിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നും തിരമാലകളിൽ നിന്നും വരെ വൈദ്യുതി ഉൽപാദിപ്പിച്ചും പ്രസരണ നഷ്ടം കുറച്ചും വൈദ്യുതി ചിലവു കുറയ്ക്കുമ്പോൾ അതൊന്നും പരിഗണിക്കുകപോലും ചെയ്യാതെ അഴിമതി നടത്തുവാൻ ജല വൈദ്യുത പദ്ധതികളെ മാത്രം ആശ്രയിക്കുകയാണ് സർക്കാർ. ഇതിനെതിരെ ശക്തമായ പ്രതിക്ഷേധവുമായി ബി.ജെ.പി. രംഗത്തു വരുമെന്നും അതിന്റെ സൂചന മാത്രമാണ് ഈ പ്രതിക്ഷേധ മാർച്ച് എന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഗീത രാംദാസ്,ജില്ലാ സെൽ കോഡിനേറ്ററും സംസ്ഥാന സമിതി അംഗവുമായ ആർ. ഉണ്ണികൃഷ്ണൻ, യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രമോദ് കാരക്കാട്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, കെ.പി.സുരേഷ് കുമാർ, മറ്റു മണ്ഡലം ഭാരവാഹികളായ കെ.ജി.പ്രകാശ്, ജ്യോതി രാജീവ്, ഉഷാ സാബു, രേണുക, ബിന്ദു വിലാസൻ, പി.കണ്ണൻ, സുനിൽ കുമാർ, പി.കെ.ഉണ്ണികൃഷ്ണൻ,സജി.പി.ദാസ് വിശ്വവിജയപാൽ, മോർച്ച ഭാരവാഹികളായ വരുൺ, സുമ ചന്ദ്രബാബു,സി.പി.മോഹനൻ, പ്രതിഭ, സുമിത്ത് എന്നിവർ സംസാരിച്ചു.
Post Your Comments