KeralaLatest News

അഭിലാഷിന് പഠിക്കണം, കൂട്ടുകാരുടെ കൂടെ കളിക്കണം ; സുമനസുകളുടെ സഹായം തേടി പതിനാലുകാരൻ

പുല്ലാട് : കുട്ടുകാരെ പോലെ കളിക്കണം ,പഠിക്കണം ഇങ്ങനെയുള്ള ചെറിയ ആഗ്രഹം മാത്രമാണ് അഭിലാഷ് എന്ന പതിനാലുകാരനുള്ളത്. എന്നാൽ രോഗം അഭിലാഷിന്റെ ആഗ്രഹങ്ങളെ പിറകിലോട്ട് വലിക്കുകയാണ്. രണ്ടു കിഡ്നിയും തകരാറിലായതിനെ തുടർന്ന് ദുരിതത്തിലായിരിക്കുകയാണ് അഭിലാഷും കുടുംബവും.

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി അടുത്ത് പുല്ലാട് എന്ന സ്ഥലത്ത് ഓട്ടോ റിക്ഷാ ഡ്രൈവർ ആയ പ്രകാശിന്റെ മകനായ അഭിലാഷിന് 9 മാസം മുൻപ് സ്കൂളിന്റെ സമീപത്തുവെച്ച് ഒരു അപകടമുണ്ടായി.തുടർന്ന് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലും എറണാകുളം അമൃത ആശുപത്രിയിലും ചികിത്സയിലായിരുന്നു .വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടി തിരികെ ജീവിതത്തിലേക്ക് വന്നു. എന്നാൽ രണ്ട് കിഡ്നിയും തകരാറിലായി.

എത്രയും പെട്ടെന്ന് ഒരു കിഡ്നി മാറ്റി വെക്കണം എന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. അതിനു ഭീമമായ ഒരു തുക വേണം.ഓട്ടോ ഡ്രൈവറായ പ്രകാശിനെകൊണ്ട് അത്ര വലിയ തുകയുണ്ടാക്കാൻ കഴിവില്ല. ആഴ്ചയിൽ 3 ഡയാലിസിസ് ചെയ്യണംനല്ലവരായ എല്ലാ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായം കൊണ്ടാണ് നിലവിൽ ചികിത്സ നടക്കുന്നത്. എത്രയും വേഗം കിഡ്നി മാറ്റി വെക്കാൻ സഹായം തേടുകയാണ് ഈ കുടുംബം.

Account Holder Name: Abhilash Kumar&Mr. Prakash( Joint Account)
Account no.11680100062807
Ifsc code:FDRL0001168
Branch: Federal Bank,Poovathoor
Mob: 8593957092

https://www.facebook.com/Ajicucek/videos/2618848274814821/

shortlink

Related Articles

Post Your Comments

Related Articles


Back to top button