കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോ എബോള വൈറസ് ഭീതിയില്‍. കിഴക്കന്‍ നഗരമായ ഗോമയിലും എബോള വൈറസ് കണ്ടെത്തി. എബോള വൈറസ് പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
എബോള ബാധിത പ്രദേശമായ ബുടെംബോയില്‍ നിന്ന് ബസില്‍ ഗോമയില്‍ വന്നിറങ്ങിയ ആളിലാണ് വൈറസ് കണ്ടെത്തിയത്. ഇയാള്‍ സഞ്ചരിച്ച ബസിലെ ഡ്രൈവറും 18 യാത്രക്കാരും നിരീക്ഷത്തിലാണ്. 20 ലക്ഷം ജനസംഖ്യയുള്ള ഗോമയില്‍ ഇതു പടരുകയാണെങ്കില്‍ വന്‍ ദുരന്തത്തിലായിരിക്കും കലാശിക്കുക. അതിനാല്‍ത്തന്നെ ശക്തമായ നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്.
Post Your Comments