ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ ഉടമസ്ഥതയിലുള്ള തിരംഗ ഹാര്‍വസ്റ്റ് ടിവി അടച്ചു പൂട്ടാന്‍ ഒരുങ്ങുന്നു. കൊണ്ഗ്രെസ്സ് അതികാരത്തിലേറുമെന്നുള്ള പ്രതീക്ഷയിലാണ് ചാനൽ പ്രവർത്തനമാരംഭിച്ചത്. കോൺഗ്രസിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴിയില്ലാതെയിരിക്കുമ്പോൾ ചാനലിന് കൂടി പണം മുടക്കാൻ ആവില്ലെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ഇതോടെ 200ഓളം തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടപ്പെടാന്‍ പോകുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അനുകൂല മാദ്ധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്ത് രംഗത്തെത്തി. സ്ഥാപനം ലാഭത്തിലായിട്ടും 6 മാസമായി തോഴിലാളികളുടെ ശമ്പളം മുടങ്ങിയിരിക്കുകയാണെന്ന് ബര്‍ഖ ദത്ത് വെളിപ്പെടുത്തി. പൊതുജനത്തിന് മുന്നില്‍ വിശുദ്ധനായി അഭിനയിക്കുന്നയാള്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പെരുമാറുന്നത് വളരെ മോശമായാണെന്ന് ബര്‍ഖ ആരോപിച്ചു. ജോലിക്കാരുടെ ശമ്പളം നല്‍കാത്ത കപില്‍ സിബലിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബര്‍ഖ ദത്ത് ട്വിറ്ററിലൂടെ വ്യക്തമാക്കി.
കൂടാതെ മോദി സര്‍ക്കാര്‍ അനാവശ്യമായ ഇടപെടലില്‍ നടത്തുന്നതു മൂലമാണ് ശബളം മുടങ്ങിയതെന്ന വാര്‍ത്ത നല്ക്കാന് കബില്‍ സിബല്‍ പ്രേരിപ്പിച്ചതായും ബര്‍ഖദത്ത് ട്വിറ്ററില്‍ വെളിപ്പെടുത്തി.70ലധികം ജോലിക്കാര്‍ക്ക് ഒരു മാസത്തെ മാത്രം ശമ്പളം നല്‍കിയാണ് പിരിച്ചു വിട്ടതെന്നാണ് റിപ്പോർട്ട് . ഇതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യക്ക് മുന്നില്‍ ജോലി നഷ്ടപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
An appalling situation in @NewsHtn promoted by @KapilSibal & his wife, where more than 200 employees have had equipment confiscated and face sackings without even a 6 month pay out. Man who acts holier than though in public has treated journalists in a hideous way
— barkha dutt (@BDUTT) July 15, 2019
Post Your Comments