NewsKuwaitGulf

കുവൈറ്റില്‍ 6 വര്‍ഷത്തിനിടെ 36,000 ഇന്ത്യക്കാരെ നാടുകടത്തി

 

കുവൈറ്റ് സിറ്റി: ആറ് വര്‍ഷത്തിനിടെ കുവൈറ്റില്‍ നിന്ന് നാടുകടത്തപ്പെട്ടത് 36,000 ഇന്ത്യക്കാര്‍. യാചനയ്ക്കിടെ പിടിക്കപ്പെട്ടവര്‍, മദ്യം, മയക്കുമരുന്ന് കേസുകളില്‍ പ്രതികളായവര്‍, ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതികളാക്കപ്പെട്ടവര്‍, ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയവര്‍, സാമ്പത്തിക തട്ടിപ്പുകളുടെ പേരില്‍ പിടിയിലായവര്‍, വൈദ്യ പരിശോധനയില്‍ പരാജയപ്പെട്ടവര്‍ എന്നിവരെയാണ് പ്രധാനമായും നാടുകടത്തിയിരിക്കുന്നത്. കുവൈറ്റിലെ വിദേശ തൊഴിലാളികളില്‍ വലിയൊരു ശതമാനം ഇന്ത്യക്കാരാണ്.

ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഇത്തരത്തില്‍ നാടുകടത്തിയിട്ടുണ്ട്. ഇതേ കാലഘട്ടത്തില്‍ ആകെ 1.48 ലക്ഷം പ്രവാസികളെയാണ് നാടുകടത്തിയിരിക്കുന്നതെന്ന് കുവൈറ്റ്് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്നാണ്. തൊഴില്‍-താമസ നിയമലംഘനങ്ങള്‍ നടത്തിയതിനാണ് ഏറ്റവും കൂടുതല്‍ പേര്‍ നാടുകടത്തപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button