ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. നാലാം നമ്പറുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളും അമ്പാട്ടി റായുഡു ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചതിതുമായി ബന്ധപ്പെട്ടാണ് യുവരാജ് സിങ് വിമർശനവുമായി രംഗത്തെത്തിയത്. ബാറ്റിങ്ങിൽ നാലാം നമ്പറിലേക്ക് മാനേജ്മെന്റ് ഒരാളെ വളർത്തിക്കൊണ്ടു വന്നേ തീരൂ. നാലാം നമ്പറിൽ ഒരു താരം പരാജയപ്പെടുന്നുണ്ടെങ്കിൽ, അയാൾ ലോകകപ്പ് കളിക്കാൻ പോകുകയാണെന്ന് മാനേജ്‌മെന്റ് പറയണമായിരുന്നു. നാലാം നമ്പറിൽ ഒരു താരം പരാജയപ്പെടുന്നുണ്ടെങ്കിൽ, അയാൾ ലോകകപ്പ് കളിക്കാൻ പോകുകയാണെന്നു മാനേജ്മെന്റ് പറയണമായിരുന്നുവെന്നും യുവരാജ് സിങ് പറയുകയുണ്ടായി.
റായുഡുവിനോടു മാനേജ്മെന്റ് ചെയ്തതെല്ലാം നിരാശാജനകമാണ്. ന്യൂസീലൻഡിനെതിരെ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷേ മൂന്നോ, നാലോ മോശം ഇന്നിങ്സുകളുടെ പേരിൽ റായുഡുവിനെ ടീമിൽനിന്നും ഒഴിവാക്കി. ലോകകപ്പിനുവേണ്ടി അദ്ദേഹം തയാറായിരുന്നു. ഏകദിനത്തില്‍ നാലാം നമ്പറിൽ ആരെങ്കിലും തിളങ്ങണമെങ്കിൽ നിങ്ങൾ അവരെ പിന്തുണച്ചേ മതിയാകൂ. എല്ലാ സമയത്തും തിളങ്ങാനായില്ലെന്നു പറഞ്ഞു താരങ്ങളെ ഒഴിവാക്കരുതെന്നും യുവരാജ് സിങ് ആവശ്യപ്പെട്ടു.
Post Your Comments