ലോഡ്‌സ്: ഇന്ന് ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് ഫൈനലിനിടെ മൈതാനത്തിറങ്ങി ആരാധികയുടെ ആവേശപ്രകടനം. മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒരു ആരാധിക മൈതാനത്തിറങ്ങുകയായിരുന്നു. ബൗണ്ടറിക്കരികിലൂടെ ഓടാന്‍ ശ്രമിച്ച ഇവരെ സുരക്ഷാ ജീവനക്കാര്‍ വളരെ പാടുപെട്ടാണ് പിടികൂടിയത്. പിടികൂടുന്നതിനിടെ സ്വന്തം വസ്ത്രമുരിയാനും ആരാധിക ശ്രമം നടത്തി. ഒടുവില്‍ ഇവരെ കഷ്ടപ്പെട്ട് സ്റ്റേഡിയത്തിന് പുറത്തേക്ക് മാറ്റുകയായിരുന്നു.
Post Your Comments