തൃശൂര്‍: വീണ്ടും വിവാദപ്രസ്താവനയുമായി മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍. ബാലഗോകുലം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2015ല്‍ നിന്ന് വീണ്ടും കുറഞ്ഞിരിക്കുകയാണ് ഹിന്ദുക്കളെന്നും ഈ നിലയില്‍ പോയാല്‍ ബാലഗോകുലമടക്കമുള്ള ഹിന്ദുക്കളുടെ പരിപാടികള്‍ക്ക് മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും മറ്റും ആളുകളെ കൊണ്ടുവരേണ്ടി വരുമെന്നും അദ്ദേഹം പറയുകയുണ്ടായി.
ഇക്കാര്യം പറഞ്ഞതിന് തനിക്കെതിരെ കേസെടുത്തിട്ടുണ്ട്, വീണ്ടും എടുക്കുമോയെന്ന് അറിയില്ല. ഭീരുത്വവും, സമുദായ നേതാക്കളുടെ വ്യക്തിപരമായ സ്വാര്‍ഥതയുമാണ് ഹൈന്ദവ സമൂഹം നേരിടുന്നത്. സ്വയം കരുത്ത് നേടുകയാണ് വേണ്ടത്. ഭീരുത്വം വെടിയണമെന്നും ആരെടായെന്ന് ചോദിച്ചാല്‍ എന്തെടാ എന്ന് തിരിച്ചു ചോദിച്ചാല്‍ ഈ തീവ്രവാദത്തെയൊക്കെ ഒതുക്കാനാകുമെന്നും സെന്‍കുമാര്‍ കൂട്ടിച്ചേർത്തു.
Post Your Comments