തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവം ന്യായീകരിക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎംപോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഏക സംഘടനാ രീതി മുട്ടാളത്തമാണെന്ന് ബേബി പറഞ്ഞു. എല്ലാ രീതിയിലും തിരുത്തല്‍ വേണം. അക്രമ സംഭവങ്ങള്‍ അപലപിക്കണമെന്നും എം.എ ബേബി കൂട്ടിച്ചേര്‍ത്തു.
Post Your Comments