ന്യൂഡല്‍ഹി: രാംലാല്‍ ആര്.എസ്.എസിലേക്ക് മടങ്ങിയതിന് പിന്നാലെ, പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ കര്‍ണാടക ബി.ജെ.പി നേതാവ് ബി.എല്‍ സന്തോഷിനെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി (സംഘടന) യായി നിയമിച്ചു.
ബി.ജെ.പിയുടെ കര്‍ണാടക യൂണിറ്റില്‍ ‘സംഗതന്‍ മന്ത്രി’യായിരുന്ന സന്തോഷ് രാംലാലിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന നാല് ജോയിന്റ് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായിരുന്നു. വി.സതീഷ്, സൌദന് സിംഗ്, ശിവ് പ്രകാശ് എന്നിവരാണ് മറ്റു മൂന്നുപേര്‍.
ദീര്‍ഘകാലം ജനറല്‍സെക്രട്ടറി (സംഘടന) യായി പ്രവര്‍ത്തിച്ച രാംലാല്‍ ശനിയാഴ്ചയാണ് ആര്.എസ്.എസിലേക്ക് മടങ്ങിയത്. ഇദ്ദേഹത്തെ അഖില്‍ ഭാരതിയ സഹ് സമ്പര്‍ക് പ്രമുഖായി ആര്.എസ്.എസ് നിയമിച്ചിരുന്നു.
ബി.ജെ.പിയിലെ ജനറല്‍സെക്രട്ടറി (സംഘടന) സ്ഥാനത്ത് ആര്.എസ്.എസില്‍ നിന്നുള്ള പ്രചാരകന്മാരെയാണ് നിയമിക്കുക. ഇരു സംഘടനകളും തമ്മിലുള്ള ഒരു പാലമായാകും ഇവരുടെ പ്രവര്‍ത്തനം.
കെമിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ സന്തോഷ് ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സംഘാടക പാടവത്തിന് ശ്രദ്ധേയനായ സന്തോഷ് പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കാന്‍ അത്യാധുനിക വാര്‍ത്താവിനിമയ സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തുന്നതില്‍ അഗ്രഗണ്യനാണ്.
Post Your Comments