Latest NewsTechnology

കൂടുല്‍ ജനപ്രീതി ആകര്‍ഷിക്കാന്‍ പുതിയ പതിപ്പുമായി ഫയര്‍ഫോക്‌സ്

ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഫയര്‍ഫോക്‌സിന്റെ പുതിയ പതിപ്പ് ശ്രദ്ധനേടുന്നു. സ്വകാര്യതയാണ് ഫയര്‍ഫോക്‌സിന്റെ പ്രധാന ആകര്‍ഷണം. വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ഗൂഗിള്‍ ക്രോമിനെക്കാള്‍ വേഗതയും, മികവും പുതിയ ബ്രൗസര്‍ പതിപ്പുകള്‍ കാഴ്ചവെയ്ക്കുന്നുണ്ട്. ഈ അവസരത്തിലാണ് പൂര്‍ണമായും പരസ്യരഹിതമായ ഒരു പ്രീമിയം പതിപ്പ് അവതരിപ്പിക്കാൻ ഫയർഫോക്സ് ഒരുങ്ങുന്നത്.

പ്രതിമാസം 5 ഡോളര്‍ നിരക്കില്‍ ഒരു പരസ്യം പോലുമില്ലാതെ വെബ്‌സൈറ്റുകളും സേവനങ്ങളും ഉപയോഗിക്കാൻ സാധിക്കുന്നു. പ്രീമിയം വരുമാനത്തില്‍ നിന്നുള്ള പങ്ക് അഡ്ഫ്രീ ബ്രൗസറുമായി സഹകരിക്കുന്ന വെബ്‌സൈറ്റുകള്‍ക്ക് നല്‍കിക്കൊണ്ടാണ് ഫയര്‍ഫോക്‌സ് പരസ്യങ്ങള്‍ഒഴിവാക്കുന്നത്. പ്രീമിയം ഫയര്‍ഫോക്‌സ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button