ഇന്ത്യയിലടക്കം ഏറ്റവും പ്രചാരമുള്ള വെബ് ബ്രൗസറായ മോസില്ല ഫയർഫോക്സ് ഉടൻ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം. മോസില്ല ഫയർഫോക്സിൽ ഗുരുതര സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം നൽകിയിട്ടുണ്ട്. മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നവരുടെ ഉപകരണങ്ങൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാനും, ഡിവൈസിന്റെ നിയന്ത്രണങ്ങൾ ഏറ്റെടുക്കാനും കഴിയുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ പ്രശ്നങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. വിവിധ കോഡിംഗ് പിഴവുകളിൽ നിന്നാണ് ഇത്തരമൊരു പ്രശ്നം ഉടലെടുത്തത്.
മോസില്ല ഫയർഫോക്സിന്റെ മൂന്ന് പ്രധാന പതിപ്പുകൾ ഉപയോഗിക്കുന്നവർ ഉടൻ തന്നെ പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതാണ്. 11.50.0-ന് മുൻപുള്ള ഫയർഫോക്സ് ഇഎസ്ആർ വേർഷനുകൾ, 120-ന് മുൻപുള്ള ഫയർഫോക്സ് ഐഒഎസ് വേർഷനുകൾ, 115.5-ന് മുൻപുള്ള മൊസില്ല തണ്ടർബേർഡ് വേർഷനുകൾ എന്നിവയാണ് ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യേണ്ടത്. ഇതിനോടൊപ്പം ഫയർഫോക്സ് ആപ്പിൽ ഓട്ടോമാറ്റിക് അപ്ഗ്രേഡ് ആക്ടീവായിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. സൈബർ ആക്രമണങ്ങൾ പരമാവധി ഒഴിവാക്കാൻ അജ്ഞാത മെസേജുകൾ, ഇ-മെയിലുകൾ എന്നിവർ മുഖാന്തരമുള്ള ലിങ്കുകൾ ഓപ്പൺ ചെയ്യാൻ പാടില്ല.
Also Read: വൃക്കകളിലെ അണുബാധ എങ്ങനെ തിരിച്ചറിയാം? ഈ ലക്ഷണങ്ങളെ തിരിച്ചറിയൂ…
Post Your Comments