പ്രമുഖ വെബ് ബ്രൗസറായ മോസില്ല ഫയർഫോക്സിന് വൻ സുരക്ഷാ ഭീഷണി. ഇത്തവണ ഹാക്കർമാരുടെ ആക്രമണ ഭീഷണി ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് കേന്ദ്രം നൽകിയത്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഗൂഗിൾ ക്രോമിനും സമാന തരത്തിലുള്ള ഹാക്കർ ആക്രമണ മുന്നറിയിപ്പ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഹാക്കർമാർക്ക് കടന്നുകൂടാൻ പാകത്തിലുള്ള ബഗ്ഗുകളാണ് മോസില്ല ഫയർഫോക്സിൽ കണ്ടെത്തിയിട്ടുള്ളത്. പ്രധാനമായും ഏതെങ്കിലും ലിങ്കിലേക്ക് ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ആദ്യ പ്രവർത്തനം ആരംഭിക്കുന്നത്. ഇതിലൂടെ, സുരക്ഷാനിയന്ത്രണങ്ങൾ മറികടന്ന് ഉപകരണത്തിൽ കയറിക്കൂടാനും ആക്രമണം നടത്താനും ഹാക്കർമാർക്ക് സാധിക്കും. അതിനാൽ, മോസില്ലയുടെ ഏറ്റവും പുതിയ വേർഷനിലേക്ക് ബ്രൗസർ അപ്ഡേറ്റ് ചെയ്യാൻ വിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്.
Also Read: ഡീസൽ: കയറ്റുമതി വരുമാനത്തിന്റെ ലാഭനികുതി കുത്തനെ ഉയർത്തി
Post Your Comments