KeralaLatest News

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം ; പ്രിൻസിപ്പാളിനെതിരെ ആത്മഹത്യയ്ക്ക് ശ്രമിച്ച മുൻ വിദ്യാർത്ഥി

കൊല്ലം : യൂണിവേഴ്‌സിറ്റി കോളേജിലെ പ്രിൻസിപ്പാളിനെതിരെ ആത്മഹത്യയ്ക്ക് ശ്രമിച്ച മുൻ വിദ്യാർത്ഥി നിഖില. പേരിന് വേണ്ടിയുള്ള പ്രിൻസിപ്പാളാണ്. എസ്എഫ്ഐക്ക് എല്ലാം അനുവദിച്ചു നൽകുന്നത് പ്രിൻസിപ്പാളാണ്. അദ്ദേഹം അത് ഭയം കൊണ്ട് ചെയ്യുന്നതായിരിക്കും. അദ്ദേഹം പ്രവർത്തകരുടെ കയ്യിലെ കളിപ്പാവയാകുകയാണ്.

നിഖിലയ്ക്ക് കോളേജിൽനിന്ന് ദുരനുഭവങ്ങൾ മാത്രമാണ് ഉണ്ടായത്. എന്തെങ്കിലും എതിർത്ത് പറഞ്ഞാൽ ഇവിടെ ഞങ്ങളാണ് ഭരിക്കുന്നത് അനുസരിച്ച് മുന്നോട്ടുപോയാൽ പഠിക്കാൻ അനുവദിക്കുമെന്ന് എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞുവെന്ന് നിഖില പറഞ്ഞു. പ്രതിഷേധിച്ചവരെ അവർ അടിച്ചമർത്തും. പരീക്ഷയുടെ തലേദിവസം പെൺകുട്ടികൾ പോസ്റ്ററുകൾ ഉണ്ടാക്കി എത്താൻ പറഞ്ഞു. അത് നിഷേധിച്ച് വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. പല പെൺകുട്ടികളുടെയും പഠനമോ ആരോഗ്യസ്ഥിതിയോ കണക്കിലെടുക്കാതെ ദിവസവും നിർബന്ധിച്ച് സെക്രട്ടറിയേറ്റ് മാർച്ചിന് കൊണ്ടുപോകും. നിഷേധിച്ചാൽ പരീക്ഷ എഴുതാൻ സമ്മതിക്കില്ലെന്നും കോളേജിൽ ഒറ്റപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button