Latest NewsKerala

സംസ്ഥാനത്തെ ട്രാഫിക് പൊലീസിന് കേസുകൾ രജിസ്റ്റർ ചെയ്യാൻ വീണ്ടും അധികാരം ലഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രാഫിക് പൊലീസിന് ഇനിമുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഐപിസി 279, 283 വകുപ്പുകള്‍ അനുസരിച്ച്‌ ട്രാഫിക് പൊലീസിന് കേസെടുക്കുന്നതിനുള്ള അധികാരം വീണ്ടും ലഭിച്ചിരിക്കുകയാണ്. അശ്രദ്ധമായി വാഹനമോടിക്കുക, ഗതാഗത തടസ്സമുണ്ടാക്കുക എന്നിവ കണ്ടാൽ കേസെടുക്കാൻ കഴിയും. നേരത്തെ അധികാരം ഉണ്ടായിരുന്നെങ്കിലും ഇത് കഴിഞ്ഞ വര്‍ഷം നീക്കം ചെയ്തിരുന്നു.

ട്രാഫിക് പോലീസ് സ്റ്റേഷനുകളെയും ട്രാഫിക് യൂണിറ്റുകളെയും ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റുകളാക്കി മാറ്റിയ ശേഷമായിരുന്നു നടപടി. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും നഗരങ്ങളിലെ ഗതാഗത നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനുമാണ് ട്രാഫിക് പോലീസിനെ കേസന്വേഷണ ചുമതലകളില്‍നിന്ന് ആഗസ്റ്റിൽ നീക്കം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button