![aanavoor nagappan](/wp-content/uploads/2019/07/aanavoor-nagappan.jpg)
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ അഖിലിന്റെ അച്ഛന്റെ ആരോപണം നിഷേധിച്ച് സിപിഎം ജില്ലാ നേതൃത്വം. കേസില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍.
അതേസമയം കേസില്‍ അനുനയ നീക്കവുമായി സിപിഎം എത്തിയെന്നാണ് കുത്തേറ്റ അഖിലിന്റെ അച്ഛന്‍ ചന്ദ്രന്റെ വെളിപ്പെടുത്തല്‍. കേസ് തുടരുന്നുണ്ടോയെന്ന് സിപിഎം ജില്ലാ നേതൃത്വം ചോദിച്ചു. സ്പോര്‍ട്‌സ് താരമായ അഖിലിന് ഇനി മത്സരങ്ങളില്‍ പങ്കെടുക്കാനാകുമോ എന്ന് ആശങ്കയിലാണ് കുടുംബവും സുഹൃത്തുക്കളും. കേസുമായി മുന്നോട്ടു പോകുമെന്ന് അഖിലിന്റെ അച്ഛന്‍ പറഞ്ഞു.
Post Your Comments