തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. ആക്രമണം നടത്തിയ വിദ്യാർത്ഥികളെ കോളേജിൽനിന്ന് പുറത്താക്കി.പ്രതികളായ എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്യുമെന്ന് കോളേജ് പ്രിൻസിപ്പാൾ പി വിശ്വംഭരൻ അറിയിച്ചിരുന്നു.
സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ നീക്കം നടക്കുന്നതായാണ് സൂചന.എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികളായ നസീം, ശിവരഞ്ജിത്ത്, ഇബ്രാഹീം, അദ്വൈത്, ആരോമൽ, അമൽ, ആദിൽ എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ഇവരെ ഭാരവാഹിത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അതേസമയം തന്നെ കുത്തിയത് ശിവരഞ്ജിത്താണ് അഖിൽ പറഞ്ഞു. ആക്രമിക്കാൻ ശിവരഞ്ജിത്തിനെ സഹായിച്ചത് നസീമാണെന്നും മെഡിക്കൽ കോളേജിലെ ഡോക്ടറോട് അഖിൽ പറഞ്ഞു.ഡോക്ടര്‍ റിപ്പോര്‍ട്ട് പോലീസിന് കൈമാറി. വിശദ മൊഴിയെടുക്കാന്‍ പോലീസ് ഡോക്ടര്‍മാരുടെ അനുമതിതേടി.
Post Your Comments