ന്യൂഡൽഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമ പാതയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടി. ജൂലൈ 26 വരെ വിലക്ക് തുടരുമെന്നും അപ്പോഴത്തെ സ്ഥിതിഗതികള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും പാകിസ്ഥാന്‍ സിവില്‍ വ്യോമയാന അതോരിറ്റി അറിയിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതോടെയാണ്, പാകിസ്ഥാന്‍ കഴിഞ്ഞ ഫെബ്രുവരി 26ന് വ്യോമപാത അടച്ചത്. പിന്നീട് മാര്‍ച്ചില്‍ വ്യോമപാത ഭാഗികമായി തുറന്നെങ്കിലും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക് തുടരുകയായിരുന്നു.
Post Your Comments