ദില്ലി: ബാലക്കോട്ട് വ്യോമാക്രമണത്തിന് ശേഷം പാക് വ്യോമാതിര്‍ത്തി വഴി സഞ്ചരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രാന്‍സില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്കായാണ് മോദി ഇന്ത്യ വിട്ടത്. ഫെബ്രുവരി 26ന് പാകിസ്താനിലെ ബാലക്കോട്ടിലുള്ള ജെയ്ഷെ മുഹമ്മദ് ക്യാമ്പ് ഇന്ത്യന്‍ വ്യോമ സേന ആക്രമിച്ചതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാക് വ്യോമപാത വഴി സഞ്ചരിക്കുന്നത്. ഫെബ്രുവരി 26ന് അടച്ചിട്ട വ്യോമപാത 2019 ജൂണ്‍ 16നാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കായി പാകിസ്താന്‍ തുറന്നുനല്‍കിയത്.
അതിര്‍ത്തിയിലെ വ്യോമസേനാ ബേസിലുള്ള വിമാനങ്ങള്‍ ഇന്ത്യ പിന്‍വലിച്ചാല്‍ മാത്രമേ വ്യോമാതിര്‍ത്തി തുറന്നു നല്‍കൂ എന്ന നിലപാടാണ് പാകിസ്താന്‍ സ്വീകരിച്ചത്. പാക് വ്യോമപാത അടച്ചിട്ടതോടെ ഇന്ത്യന്‍ വ്യോമ ഗതാഗത രംഗത്തും പാകിസ്ഥാൻ ഗതാഗത രംഗത്തും നഷ്ടങ്ങളുണ്ടായി.പാരീസ് സന്ദര്‍ശനത്തിനായി പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ, ബഹ്റൈന്‍ സന്ദര്‍ശനത്തിന് ശേഷമാണ് തിരിച്ചെത്തുക.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിയുമായി കൂടിക്കാഴ്ച നടത്തുന്ന മോദി ഭീകരവിരുദ്ധ നീക്കങ്ങള്‍, പ്രതിരോധം തുടങ്ങിയ മേഖലയില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തും.
വ്യാഴാഴ്ച വൈകിട്ട് 5.30ഓടെ പാരീസിലെ ചാള്‍സ് ഡി ഗൗല്ലെ വിമാനത്താവളത്തിലിറങ്ങുന്ന മോദി 6.15ന് മുമ്ബായി മക്രോണുമായുള്ള കൂടിക്കാഴ്ചക്ക് മുമ്ബായി മറ്റ് ചര്‍ച്ചകളും നടത്തും. രാത്രി എട്ട് മണിയോടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പ്രസ്താവന നടത്തും. ചാറ്റ്യൂ ഡി ചാന്റിലിയിലാണ് ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ മോദിക്കായി അത്താഴവിരുന്ന് ഒരുക്കിയിട്ടുള്ളത്. പാരീസില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ഓയിസ് 19ാം നൂറ്റാണ്ടില്‍ നിര്‍മിച്ചിട്ടുള്ളതാണ്. ഇതിനെല്ലാം പുറമേ വെള്ളിയാഴ്ച മോദി ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്യും.
ദശകങ്ങള്‍ക്ക് മുമ്ബ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് മരിച്ചവര്‍ക്കായുള്ള സ്മാരകവും ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷമാണ് മോദി ബഹ്റൈന്‍ സന്ദര്‍ശനത്തിനായി ശനിയാഴ്ച യുഎഇയിലേക്ക് പോകുക. ഞായറാഴ്ച തിരിച്ചെത്തുന്ന മോദി ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിയിലും പങ്കെടുക്കും.
Post Your Comments